പാലക്കാട്: തേങ്കുറുശ്ശിയില്‍ അജ്ഞാതരുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തേങ്കുറുശ്ശി കോട്ടപ്പള്ളത് ഉഷയാണ് ( 42 ) മരിച്ചത്. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു ഉഷ.ഇന്നലെ രാത്രിയിലായിരുന്നു വീട്ടമ്മയ്ക്ക് നേരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ കുഴല്‍മന്ദം പൊലീസ് അന്വേഷണം ആരംഭിച്ചു.