കൽപറ്റ∙ ബത്തേരി സര്‍വജന സ്കൂളിലേത് ശോചനീയാവസ്ഥയാണന്നും വീഴ്ചയുണ്ടണും ജില്ലാ ജഡ്ജി എ. ഹാരിസ്. വിവാദമായ ബത്തേരി സ്കൂളില്‍ നടത്തിയ പരിശോധനക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നിങ്ങളുടെ കുട്ടി ഇവിടെ പഠിക്കുന്നുണ്ടോ എന്നും സ്കൂൾ അധികാരികളോട് ജില്ലാ ജഡ്ജി ഉൾപ്പെട്ട സംഘം ചോദിച്ചെങ്കിലും ആരും പ്രതീകരിച്ചില്ല.
പരിശോധന സമയത്ത് പ്രധാന അധ്യാപകൻ എത്തിയില്ല. ലീഗല്‍ സര്‍വീസസ് സെക്രട്ടറി കെ. സുനിതയും സംഘത്തിലുണ്ടായിരുന്നു. സംഭവത്തിൽ ഹൈക്കോടതിക്കു നിയമസസഹായ അതോറിറ്റി റിപ്പോര്‍ട്ട് നല്‍കും. വൈകിട്ട് 3.30ന് ചേരുന്ന യോഗത്തിൽ പ്രധാനാധ്യാപകനും പിടിഎ പ്രസിഡന്റും പങ്കെടുക്കണമെന്നും ജില്ലാ ജഡ്ജി ആവശ്യപ്പെട്ടു. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും എ.ഹാരിസ് താക്കീത് നൽകി.