കേരളത്തില്‍ കൊവിഡ് മരണങ്ങള് പുറമേ കൊവിഡ് ആത്മഹത്യകളും കൂടുന്നു. കൊല്ലത്ത് ഹോം ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന വീട്ടമ്മ തൂങ്ങിമരിച്ചു. ആയൂര്‍ ഇളമാട് അമ്പലമുക്ക് സുനില്‍ ഭവനില്‍ ഗ്രേസി (62) ആണ് മരിച്ചത്. ആയൂരില്‍ നേരത്തെ കൊവിഡ് സ്ഥിരീകരിച്ച ഡോക്ടര്‍ നടത്തുന്ന ക്ലിനിക്കില്‍ ഗ്രേസി ചികിത്സയ്ക്കെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇവരെ ഹോം ക്വാറന്റീനിലാക്കിയത്. ഇരുനില വീടിന്റെ മുകള്‍ നിലയില്‍ മറ്റു ബന്ധുക്കളും താഴത്തെ നിലയില്‍ ഗ്രേസിയുമാണ് താമസിച്ചിരുന്നത്. അടുക്കളയില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്.