തിരുവനന്തപുരം : കാരയ്ക്കാമണ്ഡപത്ത് വീട്ടില്‍ പ്രസവത്തിനിടെ മരിച്ച യുവതിക്ക് നല്‍കിയത് അക്യുപങ്ചര്‍ ചികില്‍സയെന്ന് കണ്ടെത്തി. ബീമാപള്ളിയില്‍ ക്ലിനിക് നടത്തുന്ന വെഞ്ഞാറമൂട് സ്വദേശി ശിഹാബാണ് യുവതിയെ ചികില്‍സിച്ചത്. ആധുനിക ചികിത്സ നല്‍കാതെ വീട്ടില്‍ പ്രസവിക്കാന്‍ ഭര്‍ത്താവ് നയാസ് നിര്‍ബന്ധിച്ചുവെന്ന് പൊലീസ് പറയുന്നു.
ആശുപത്രിയിലേക്ക് മാറാന്‍ ആവശ്യപ്പെട്ട ആരോഗ്യപ്രവര്ത്ത കരോട് നയാസ് മോശമായി പെരുമാറിയെന്നും പൊലീസ് കണ്ടെത്തി. പാലക്കാട് സ്വദേശിയായ ഷെമീറ ബീവിയും കുഞ്ഞും ഇന്നലെയാണ് മരിച്ചത്.നേമം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഭര്‍ത്താവ് നയാസിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ ആശുപത്രിയിലെ പൊലീസ് ഇന്‍ക്വസ്റ്റിന് ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യും.