തിരുവനന്തപുരം: വർക്കല ബീച്ചില്‍ അവശനിലയില്‍ കണ്ടെത്തിയ വിദേശ വിനോദസഞ്ചാരി മരിച്ചു. റഷ്യൻ സ്വദേശിനിയാണ് മരിച്ചത്.രാവിലെ തീരത്ത് പരിക്കേറ്റ നിലയില്‍ കിടന്ന ഇവരെ സർഫിംഗ് സംഘമാണ് ആശുപത്രിയിലെത്തിച്ചത്.
തിരയില്‍പെട്ട് അപകടം സംഭവിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അയിരൂർ പോലീസ് അന്വേഷണം ആരംഭിച്ചു.