കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ കുഴഞ്ഞുവീണ യാത്രക്കാരന് മരിച്ചു. ഏറ്റുമാനൂര്‍ സ്വദേശി സൈമണ്‍ ജിമ്മി വെട്ടുകാട്ടിലാണ് (63) മരിച്ചത്.
ഇന്ന് പുലര്‍ച്ചെ എമിറേറ്റ്സ് വിമാനത്തിലാണ് ജിമ്മി കൊച്ചിയിലെത്തിയത്. തുടര്‍ന്ന് ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ സാധനങ്ങള്‍ തിരയുന്നതിനിടെയാണ് ദേഹാസ്വസ്ഥ്യമുണ്ടായത്. ഉടന്‍ തന്നെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അമേരിക്കന്‍ പൗരത്വമുള്ള ആളാണ് ജിമ്മി.