മൂവാറ്റുപുഴ : സാമൂഹ്യ സാംസ്കാരിക മേഖലയിലെ നിറസാന്നിധ്യമായിരുന്ന ചാത്തംകണ്ടത്തില്‍ അഡ്വ. സി.വി. പോള്‍ (93) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് മൂവാറ്റുപുഴ അരക്കുഴ റോഡിലുള്ള ഭവനത്തില്‍ ആരംഭിച്ച് കാരക്കുന്നം സെന്റ് മേരീസ് കത്തോലിക്ക പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയില്‍.
തൊടുപുഴ കണ്ടിരിക്കല്‍ പരേതയായ മേഴ്സി പോളാണ് ഭാര്യ. മക്കള്‍ : മാര്‍ഷല്‍ (ബോട്സ്വാന), വിക്ടര്‍ (ബോട്സ്വാന), ഡോ. എലിസബത്ത് വിസ്റ്റ പോള്‍ (സെന്റ് ജോണ്‍സ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നാലാഞ്ചിറ തിരുവനന്തപുരം) മരുമക്കള്‍ : ജെസ്സി ഇരുമേട ചെങ്ങരൂര്‍, എയ്ഞ്ചല ബോട്സ്വാന, ജോ ജോസഫ് തായങ്കരി കൊല്ലംപറമ്പില്‍ (കേരള സര്‍വകലാശാല മുന്‍ പബ്ലിക്കേഷന്‍ ഡയറക്ടര്‍).
ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി മൂവാറ്റുപുഴ താലൂക്ക് ചെയര്‍മാനായി 18 വര്‍ഷക്കാലം പരേതന് പ്രവര്‍ത്തിച്ചു. മൂവാറ്റുപുഴ ബാര്‍ അസോസിയേഷന്റെ പ്രസിഡണ്ട് ആയി മൂന്ന് തവണ തിരഞ്ഞെടുക്കപ്പെട്ടു. കൂപ്പു കോണ്ട്രാക്ടര്, മലഞ്ചരക്ക് വ്യാപാരി, ബസ്- ലോറി ഉടമ, സിനിമ തീയറ്റര്‍ ഉടമ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ച അദ്ദേഹം പുതിയ തലമുറ യോടൊപ്പം സേവന മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചു.