വരാപ്പുഴ: കടമക്കുടിയില്‍ നാലംഗ കുടുംബത്തെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദമ്ബതിമാര്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണിന്റെ ലോക്ക് ഇതുവരെ തുറക്കാനായില്ല.സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ഫോണിലെ വിവരങ്ങള്‍ പോലീസിനു ശേഖരിക്കാനായിട്ടില്ല. സൈബര്‍സെല്ലിന്റെ സഹായത്തോടെ ഫോണിലെ വിവരങ്ങള്‍ ശേഖരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നതില്‍ വ്യക്തത വരണമെങ്കില്‍ ഫോണിലേക്ക് വന്നിട്ടുള്ള വിളികളും മെസേജുകളും പരിശോധിക്കണം. കേസുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളും ബന്ധുക്കളും വീട്ടുകാരും ഉള്‍പ്പെടെ അൻപതിലധികം പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.ഓണ്‍ലൈൻ വായ്പ തട്ടിപ്പുസംഘത്തിന്റെ ഭീഷണിയാണ് തന്റെ മക്കളുടെ മരണത്തിനു കാരണമെന്നാണ് മരിച്ച നിജോയുടെ അമ്മ ആനി ജോണിയും സഹോദരൻ ടിജോയും അന്വേഷണസംഘത്തോട് പറഞ്ഞിട്ടുള്ളത്.
നിജോയുടെയും ഭാര്യ ശില്പയുടെയും ബാങ്ക് അക്കൗണ്ടുകളിലെ ഇടപാടുകളും പോലീസ് പരിശോധിച്ചിട്ടുണ്ട്. ശില്പ വിദേശത്തേക്കു പോകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)