തിരുവനന്തപുരം: മുന്‍ ഗതാഗതമന്ത്രി കെ.ശങ്കരനാരായണ പിള്ള അന്തരിച്ചു. 76 വയസായിരുന്നു. തിങ്കളാഴ്ച രാത്രി 11.30ന് പഴവടിയിലെ അദ്ദേഹത്തിൻ്റെ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യാത്രാ മധ്യേ തന്നെ മരണം സംഭവിക്കുകയായിരുന്നു. കൊവിഡ് ടെസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വിട്ട് നൽകും.
1987 മുതല്‍ 1991 വരെ ഇ.കെ നായനാർ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു കെ.ശങ്കരനാരായണ പിള്ള. കേരളത്തിലെ ആദ്യ കെഎസ്യു ജില്ലാ പ്രസിഡന്റ് എന്ന നിലയിലും യൂത്ത് കോൺഗ്രസിന്റെ ജില്ലാ പ്രസിഡന്റ്, ഏറ്റവും പ്രായം കുറഞ്ഞ ഡിസിസി പ്രസിഡന്റ് എന്ന നിലയിലും ശ്രദ്ധേയനായ വ്യക്തിയാണ് അദ്ദേഹം. പിന്നീട് കോൺഗ്രസിൽ നിന്ന് മാറി, കോൺഗ്രസ് എസിൽ ചേർന്നു. കോൺഗ്രസ് എസിന്റെ ആക്ടിംഗ് സംസ്ഥാന പ്രസിഡന്റായി പ്രവർത്തിച്ചു. പിന്നീട് കെപിസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ഭാര്യ: ഗിരിജ. മക്കള്‍: അശ്വതി ശങ്കര്‍, അമ്ബിളി ശങ്കര്‍. മരുമക്കള്‍: വിശാഖ്, ശ്യാം നാരായണന്.