കൊച്ചി: ആലുവയില്‍ അമ്മയുടെക്രൂര മര്‍ദ്ദനത്തിനിരയായി മൂന്ന് വയസുകാരന് കൊല്ലപ്പെട്ട സംഭവത്തില്‍ കുട്ടിയുടെ പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. അമ്മയ്ക്കെതിരെ കൊലക്കുറ്റത്തിന് നേരത്തേ പോലീസ് കേസെടുത്തിരുന്നു. അമ്മ ഇപ്പോള്‍ റിമാന്റിലാണ് ഇതിന് പിന്നാലെ അച്ഛനെ പോലീസ് ഇന്ന് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അതേസമയം കുട്ടിയുടെ മൃതദേഹം കാണാന്‍ അമ്മയ്ക്ക് പോലീസ് അവസരം ഒരുക്കി നല്കി. അതേസമയം കുട്ടിയുടെ ബന്ധുക്കളെ കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം കുട്ടി മരിച്ചതിന് പിന്നാലെയാണ് അമ്മയ്ക്കെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ഝാര്‍ഖണ്ഡ് സ്വദേശിയായ അമ്മയെ കോടതി റിമാന്റ് ചെയ്തിരുന്നു. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. ഇവര്‍ കുറ്റം ചെയ്തതായി സമ്മതിച്ചിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മൂന്ന് വയസുകാരന്റെ മരണം സംഭവിച്ചത്.