ആലപ്പുഴ: കുളത്തില്‍ കുളിക്കാൻ ഇറങ്ങിയ രണ്ട് സ്കൂള്‍ വിദ്യാർഥികള്‍ മുങ്ങി മരിച്ചു. സല്മാൻ (15), തുഷാർ (15) എന്നിവരാണ് മരിച്ചത്.ആലപ്പുഴ പത്തിയൂർ കണ്ണമംഗലം ക്ഷേത്രത്തിലെ കുളത്തില്‍ കുളിക്കാൻ ഇറങ്ങിയതായിരുന്നു ഇരുവരും.ട്യൂഷൻ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് സല്‍മാനും തുഷാറും ഉള്‍പ്പെട്ട വിദ്യാർഥികള്‍ ക്ഷേത്രത്തിലെ കുളത്തില്‍ കുളിക്കാനിറങ്ങിയത്.