കോഴിക്കോട് : സിപിഎമ്മിന് തിരിച്ചടി അശോകന്റെ മരണത്തിന് കാരണം ഗവര്‍ണറുടെ സന്ദര്‍ശനം അല്ല പോലീസ്.മാനാഞ്ചിറയില്‍ കുഴഞ്ഞുവീണ ചേവായൂര്‍ സ്വദേശി അശോകന് അടിയോടി മരിക്കാന്‍ കാരണം ഗവര്‍ണറുടെ സന്ദര്‍ശനമാണെന്ന സി.പി.എം ആക്ഷേപം പൊളിയുന്നു. ഗവര്‍ണറുടെ വരവും സംഭവുമായി ഒരു ബന്ധവുമില്ലെന്ന് ടൗണ്‍ പൊലീസ് വ്യക്തമാക്കി. അതേസമയം അശോകന്റ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം രാവിലെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
അശോകന് മരിച്ചതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഗവര്‍ണര്‍ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നായിരുന്നു സി.പി.എം ജില്ലാ സെക്രട്ടറി പി മോഹനന്റെ ആരോപണം. പൊലീസിന്റ വിശദീകരണം ഇങ്ങനെയാണ്. മാനാഞ്ചിറയ്ക്ക് സമീപം എല്‍.െഎ.സി ഓഫീസിന് മുന്നിലുള്ള ബസ് സ്റ്റോപ്പില്‍ പന്ത്രണ്ടിനും പന്ത്രണ്ടേകാലിനും ഇടയിലാണ് അശോകന് കുഴഞ്ഞുവീണത്. ഉടന്‍തന്നെ സമീപത്തുള്ള പൊലീസുകാര്‍ ആംബുലന്‍സ് നോക്കിയെങ്കിലും കിട്ടാഞ്ഞതോടെ ഓട്ടോയില്‍ കയറ്റി ബീച്ച് ആശുപത്രിയില്‍ എത്തിച്ചു. ഗവര്‍ണര്‍ മാനാഞ്ചിറയില്‍ എത്തുന്നത് 12.38നാണ്. അപ്പോഴേക്കും അശോകനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി കഴിഞ്ഞിരുന്നുവെന്ന് പൊലീസ് പറയുന്നു.
ആശുപത്രി റജിസ്റ്ററില്‍ അശോകനെ എത്തിച്ച സമയം 12.55 ആണ്. മാത്രമല്ല മരിച്ച നിലയിലാണ് എത്തിച്ചതെന്നും ആശുപത്രി രേഖകള്‍ വ്യക്തമാക്കുന്നു. അസ്വാഭാവിക മരണത്തിന് ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഗവര്‍ണറുടെ മിഠായിത്തെരുവ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളാണ് അശോകന്റ മരണത്തിന് കാരണമായതെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്നും മാധ്യമങ്ങള്‍ കുത്തിപ്പൊക്കി കാര്യങ്ങള്‍ സങ്കീര്ണമാക്കരുതെന്നുമായിരുന്നു ടൗണ്‍ സി.െഎയുടെ പ്രതികരണം. വൈകുന്നേരമായതോടെ സി.പി.എമ്മും നിലപാട് മയപ്പെടുത്തി. ഇക്കാര്യത്തില്‍ പരാതിയില്ലെന്ന് പറഞ്ഞ ബന്ധുക്കളും പരസ്യ പ്രതികരണത്തിനും തയാറായില്ല.