മലപ്പുറം: പന്തല്ലൂരില്‍ യുവതിയെ ഭർതൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളില സ്വദേശി നിസാറിന്റെ ഭാര്യ തഹ്ദില (25) ആണ് മരിച്ചത്.ഗാർഹിക പീഡനം മൂലമാണ് യുവതി ജീവനൊടുക്കിയതെന്ന് ബന്ധുകള്‍ ആരോപിച്ചു.തെഹദിലയുടെ സഹോദരനെ ഭര്‍തൃപിതാവാണ് വിവരം അറിയിച്ചത്. ഭര്‍തൃപിതാവിനും മാതാവിനും നിലവില്‍ വിദേശത്തുളള ഭര്‍ത്താവിനും എതിരെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്.
പീഡനം സഹിക്കവയ്യാതെ മുന്‍പും തെഹദില ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. തെഹദിലയെ അറിയിക്കാതെ ഭര്‍ത്താവ് ഗള്‍ഫിലേക്ക് പോയതും യുവതിയെ വേദനിപ്പിച്ചിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.