ശാന്തമ്പാറ: ശാന്തമ്പാറ പഞ്ചായത്ത് പ്രസിഡന്റും സിപിഎം ഇടുക്കി ജില്ലാ കമ്മറ്റിയംഗവുമായ റ്റി ജെ ഷൈന്‍ അന്തരിച്ചു. ഹൃദായഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മതികെട്ടാന്‍ ബഫര്‍ സോണ്‍ വിഷയത്തില്‍ റ്റി ജെ ഷൈന്‍ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നതിന് മുമ്പ് നിയമ പോരാട്ടം ആരംഭിക്കുകയും പഞ്ചായത്തില്‍ പ്രമേയം പാസാക്കി ഹൈക്കോടതിയെ സമീപിക്കുന്നതിനും റ്റി ജെ ഷൈന്‍ നേതൃത്വം നല്‍കിയിരുന്നു.