മലപ്പുറം: റിമാൻഡിലിരുന്ന പോക്സോ കേസ് പ്രതി കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം തിരൂരിലാണ് സംഭവം. തവനാട് സ്വദേശി അബ്ദുള്‍ റഷീദാണ് മരിച്ചത്.സബ്ജയിലില്‍ കഴിഞ്ഞിരുന്ന പ്രതിക്ക് ഉച്ചയോടെ നെഞ്ചുവേതന അനുഭവപ്പെട്ടിരുന്നു. തുടർന്ന് തിരൂർ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിശോധനയില്‍ കുഴപ്പമില്ലെന്നായിരുന്നു ഡോക്ടറുടെ മറുപടി.
പിന്നീട് പ്രതിയെ തിരികെ ജയിലിലെത്തിച്ചു. തുടർന്ന് രാത്രി പ്രതി വീണ്ടും കുഴഞ്ഞുവീണതോടെ ആശുപത്രിയിലേയ്ക്ക് മാറ്റി. ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാളുടെ ജീവൻ രക്ഷിക്കാനായില്ല.