കോഴിക്കോട് പത്താം ക്ലാസ് വിദ്യാർത്ഥിനി പനി ബാധിച്ചു മരിച്ചു. ചാത്തമംഗലം എരിമല സ്വദേശിനി പാർവതിയാണ് മരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി പനി ബാധിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.
കഴിഞ്ഞ മാസം കോഴിക്കോട് ജില്ലയിൽ 10 വയസ്സുകാരി പനി ബാധിച്ച് മരിച്ചിരുന്നു. കോഴിക്കോട് എളേറ്റിൽ വട്ടോളി പുതിയോട് കളുക്കാൻചാലിൽ ഷരീഫിന്റെ മകൾ ഫാത്തിമ ബത്തൂൽ (10) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
പനിയെത്തുടർന്ന് കുട്ടിയെ ആദ്യം വീടിനടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ ആരോഗ്യനില വഷളായതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് ആരോഗ്യനില വഷളാവുകയും മരണം സംഭവിക്കുകയും ചെയ്തു.