മൂവാറ്റുപുഴ : കളപ്പുര മഠം ഹനുമദ് സന്നിധി ആചാര്യശ്രേഷ്ഠൻ കെ.എസ്. കൃഷ്ണമണി (91) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് മൂവാറ്റുപുഴ നഗരസഭ ശ്മശാനത്തില്‍. മുൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു പരേതൻ. ഭാര്യ : പരേതയായ കൃഷ്ണാംമ്പാള്. മക്കള്‍ : ശിവരാമകൃഷ്ണന് (ഒസേവുസ് ഹെല്‍ത്ത് കെയര്‍), പത്മ (എറണാകുളം), ജ്യോതി (സേലം). മരുമക്കള്‍ : എം.പി. വിശ്വനാഥന് (റിട്ട: സിന്‍ഡിക്കേറ്റ് ബാങ്ക് ഉദ്യോഗസ്ഥന്), ടി. വാസുദേവന്‍ (ഇന്ത്യന്‍ ബാങ്ക്), കെ.പി. സരസ്വതി (സംഗീതാധ്യാപിക). പരേതന് കേരള ബ്രാഹ്മണ സഭ മൂവാറ്റുപുഴ ഉപസഭ മുന്‍കാല സെക്രട്ടറിയായിരുന്നു.