മൂവാറ്റുപുഴ: മുന്‍ നഗരസഭ ചെയര്മാന് കെ.കെ ജയപ്രകാശ് (59) നിര്യാതനായി. അപകടത്തെ തടുന്ന് ‘കോലഞ്ചേരി മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ ചികിത്സയിലായിരന്നു. തിങ്കളാഴ്ച് രാവിലെയായിരുന്നു അന്ത്യം. വെള്ളൂര്‍കുന്നം കണ്ടവത്ത് പരേതരായ കൃഷണ പിള്ളയുടെയും സരസ്വതി അമ്മയുടെയും മകനായ ജയപ്രകാശ് 2003-ല്‍ മുവാറ്റുപുഴ നഗരസഭ ചെയര്‍മാനായിരുന്നു. ദീര്‍ഘകാലം നഗരസഭാ കൗണ്‍സിലറായിരുന്ന അദ്ദേഹം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായിരുന്നു. കാലടി പ്ലാന്റേഷന് കോര്പ്പറേഷന് ജീവനക്കാരി ബീനയാണ് ഭാര്യ. അഞ്ചു കൃഷ്ണന് ഏക മകളാണ്. മരുമകന്: വിപിന്‍. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വെള്ളൂര്‍കുന്നത്തെ വീട്ടുവളപ്പില്‍ നടക്കും. സാമൂഹീക സാംസ്കാരിക രംഗത്ത് നിറസാനിധ്യമായിരുന്ന ജയപ്രകാശ് വെള്ളൂര്‍കുന്നം മഹാദേവ ക്ഷേത്ര ഭരണസമിതി അംഗം കലയരങ്ങ് ചെയര്മാന്, മേള മാനേജിംഗ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.