യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇളയ സഹോദരന് റോബര്‍ട്ട് ട്രംപ്(72) അന്തരിച്ചു. ശനിയാഴ്ച രാത്രി ന്യൂയോര്‍ക്കിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഡോണള്‍ഡ് ട്രംപാണ് ഇക്കാര്യം അറിയിച്ചത്. സഹോദരന് അസുഖം ഗുരുതരമായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ട്രംപ് വെള്ളിയാഴ്ച സന്ദര്‍ശിച്ചിരുന്നു.
യുഎസിലെ പ്രശസ്തനായ ബിസിനസുകാരനും റിയല്‍ എസ്റ്റേറ്റ് ഡവലപ്പറുമാണ് റോബര്‍ട്ട് ട്രംപ്. എഴുപത്തിനാലുകാരനായ ഡോണള്‍ഡ് ട്രംപുമായി റോബര്‍ട്ട് ഏറെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ജൂണിലാണ് റോബര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.
ട്രംപുമായി ഏറെ അടുപ്പമുണ്ടായിരുന്ന വ്യക്തിയായിരുന്നു റോബര്‍ട്ട് ട്രംപ്. അതുകൊണ്ട് തന്നെ വികാര നിര്‍ഭരമായാണ് ട്രംപ് സഹോദരന്റെ മരണം സംബന്ധിച്ച് പ്രതികരിച്ചത്. ‘ഹൃദയം ദുഃഖം കൊണ്ട് നിറയുകയാണ്, എന്റെ സഹോദരന് ഈ രാത്രി വിടപറഞ്ഞിരിക്കുന്നു’. എന്നായിരുന്നു ട്രംപ് പ്രതികരിച്ചത്.
വ്യവസായിയായി ജീവിതം ആരംഭിച്ച റോബര്‍ട്ട് ട്രംപി പിന്നീട് ട്രംപ് ഓര്‍ഗനൈസേഷന്റെ ഉന്നത എക്സിക്യൂട്ടീവ് എന്ന നിലയിലേക്ക് മാറുകയായിരുന്നു. ട്രംപ് മാനേജ്മെന്റിന്റെ പ്രസിഡന്റായിരുന്നു അദ്ദേഹം.
1948 ലായിരുന്നു റോബര്‍ട്ട് ട്രംപിന്റെ ജനനം. ബ്ലെയ്ന്‍ ട്രംപ്, ആന്‍ മേരി പല്ലന് എന്നിവരാണ് ഭാര്യമാര്‍. ബ്ളെയ്ന്‍ ട്രംപാണ് ആദ്യഭാര്യ. 2007ല്‍ ബ്ളെയ്നില് നിന്നു വിവാഹ മോചനം നേടിയ റോബര്‍ട്ട് 2020ല്‍ സുഹൃത്ത് ആന്‍ മേരിയെ വിവാഹം ചെയ്തു.