സംസ്ഥാനത്ത് ഇന്ന് ഏഴ് കൊവിഡ് മരണം. വയനാട്, കണ്ണൂര്‍, ആലപ്പുഴ, പത്തനംതിട്ട ജില്ലകള്‍ക്ക് പിന്നാലെ തിരുവനന്തപുരത്ത് മൂന്ന് മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്തു. ചിറയില്‍കീഴ് സ്വദേശി രമാദേവി (68), പടനിലം സ്വദേശി കമലമ്മ (85), തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ വിചാരണ തടവുകാരന് മണികണ്ഠന് (72) എന്നിവരാണ് മരിച്ചത്.
വയനാട് വാളാട് സ്വദേശി ആലിയാണ് മരിച്ചത്. 73 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ മാസം 28 നാണ് ആലിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ ചികിത്സയിലായിരുന്നു. കണ്ണൂരില്‍ എലിയത്ത് കൃഷ്ണനാണ് മരിച്ചത്. ഇവരുടെ ആദ്യ പരിശോധനാഫലം പോസിറ്റീവ് ആയിരുന്നു. ആലപ്പുഴ വൈറോളജി ലാബിലെ പരിശോധനാഫലം കൂടി വരാനുണ്ട്.
ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് എലിയത്തിനെ തിങ്കളാഴ്ച കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. തുടര്‍ന്ന് ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു. ആലപ്പുഴയില്‍ പത്തിയൂര്‍ സ്വദേശി സദാനന്ദന് (63)ആണ് മരിച്ചത്. പത്തനംതിട്ടയില്‍ കോന്നി സ്വദേശി ഷെബര്‍ബാ(48)നും കൊവിഡ് ബാധിച്ച് മരിച്ചു.