കൊല്ലം: പത്തനാപുരം പട്ടാഴിയില്‍ സര്‍ജിക്കല്‍ സ്പിരിറ്റ് കഴിച്ച് രണ്ടു പേര് മരിച്ചു. കോവിഡ് ചികിത്സാകേന്ദ്രത്തിലെ ജീവനക്കാരന് മുരുകാനന്ദന്, സുഹൃത്ത് പ്രസാദ് എന്നിവരാണ് മരിച്ചത്. ഇത് കഴിച്ച മറ്റ് രണ്ട് പേരായ രാജീവ്, ഗോപി എന്നിവരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിഎഫ്എല്‍ടിസിയില്‍ നിന്നെടുത്ത സ്പിരിറ്റാണ് ഇവര്‍ കഴിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.