കൊല്ലം: ചടയമംഗലത്തെ ഹോട്ടലില്‍ നിന്നു കുഴിമന്തി കഴിച്ച മൂന്നു വയസുകാരി മരിച്ചു. ചടയമംഗലം കള്ളിക്കോട് അംബികാ വിലാസം സാഗറിന്റെ മകള്‍ ഗൗരി നന്ദനയാണു മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. കുഴിമന്തി കഴിച്ചയുടന്‍ തന്നെ അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭക്ഷ്യവിഷബാധയാണു മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.