കൊച്ചി:കഴിഞ്ഞ ദിവസം അന്തചിച്ച പ്രശസ്ത പത്രപ്രവര്‍ത്തകനും ക്രൈം ദ്വൈവാരികയുടെ എഡിറ്ററും (രാഷ്ട്രദീപം ഗ്രൂപ്പ് കണ്‍സള്‍ട്ടിംഗ് എഡിറ്ററും) സോഷ്യല്‍ മീഡിയയിലെ കോളമിസ്റ്റുമായ പത്തനംതിട്ട, അടൂര്‍ കല്ലുവിളയില്‍ ജോണ്‍ മകന് (പള്ളിപ്പുറം, കളത്തിപ്പറമ്പില്‍) ടൈറ്റസ് കെ.വിളയില്‍ (60) ന്റെ സംസ്കാരം ഇന്ന് നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക പള്ളിയില്‍ ആണ് സംസാകാരം.
ടൈറ്റസ് കെ.വിളയില്‍
കോളേജ് ജീവിതം തുടങ്ങി പത്രപ്രവര്‍ത്തന രംഗത്ത് കഴിഞ്ഞ 40 വര്‍ഷമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. മൂര്‍ച്ഛയേറിയ ഭാഷ കൊണ്ടും ഗാഢമായ പഠനം കൊണ്ടും സമ്പുഷ്ടമായിരുന്ന ടൈറ്റസ് കെ.വിളയിലിന്റെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പത്രപ്രവര്‍ത്തന മേഖലയ്ക്ക് മുതല്‍ക്കൂട്ടായിരുന്നു. സമകാലിന സംഭവങ്ങളെ സമഗ്രമായി പഠിച്ച് അധികാര-മത കേന്ദ്രങ്ങള്‍ക്കെതിരെ നടത്തിയിരുന്ന നിശിത വിമര്‍ശനം അടങ്ങിയ സോഷ്യല്‍ മീഡിയിലെ ദിവസേനയുള്ള ടൈറ്റസ് കെ.വിളയിലിന്റെ പോസ്റ്റുകള്‍ ആയിരക്കണക്കിന് ആരാധകരെ നേടിക്കൊടുത്തിരുന്നു. ടൈറ്റസ് കെ.വിളയിലിന്റെ നേതൃത്വത്തില്‍ കാരുണ്യ കൂട്ടായ്മ വഴി ധാരാളം പാവപ്പെട്ടവര്‍ക്ക് പല വിധത്തിലുള്ള സഹായങ്ങള്‍ എത്തിച്ചുകൊടുത്തിരുന്നു. കുറ്റാന്വേഷണ നോവലിസ്റ്റായ തോമസ് ടി അമ്പാട്ടിന്റെ ജനനി വാരികയുടെ എഡിറ്റര്‍ സ്ഥാനം വഹിച്ചുകൊണ്ടാണ് പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചത്. കഴിഞ്ഞ 17 വര്‍ഷമായി ക്രൈം ദ്വൈവാരികയുടെ എഡിറ്ററായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു.
രാഷ്ട്രദീപത്തിന്റെ തുടക്കം മുതല്‍ എഡിറ്റോറിയല്‍ കണ്‍സള്‍ട്ടന്റായിരുന്നു അദ്ദേഹം.
കുടുംബം
ഭാര്യ: അഡ്വ ഹെയ്സല്‍. മക്കള്‍: ഹാരിസണ്‍ ജോണ്‍ (മസ്ക്കറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്), ഡോ. ഹെലന് മേരി ടൈറ്റസ് (എം.ഡി സ്റ്റുഡന്റ്, കോട്ടയം മെഡിക്കല്‍ കോളേജ്).
ടൈറ്റസിന്റെ നിര്യാണത്തില്‍ രാഷ്ട്രദീപത്തിന്റെ കണ്ണീര് പ്രണാമം.