മൂവാറ്റുപുഴ : കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു.കാരിമറ്റം കാട്ടുപാടത്ത് ബെന്നി അബ്രഹാമിന്റെ മകന് ആല്ബിന് (21)ആണ് മരിച്ചത്. കഴിഞ്ഞ മൂന്നിന് രാവിലെ കര്‍ണ്ണാടക മണിപ്പാലിലായിരുന്നു അപകടം. മണിപ്പാല്‍ കസ്തുര്‍ബ കോളജില്‍ അവസാന വര്‍ഷ ബികോം വിദ്യാര്‍ഥിയാണ് ആല്ബിന്.
സഹപാഠിയുടെ കൂടെ യാത്രചെയ്യുന്നതിനിടെ ബൈക്കില്‍ കാറിടിക്കുകയായിരുന്നു. റോഡില്‍ തെറിച്ചുവീണ ഇരുവരേയും ഇതേ കാറില്‍ തന്നെ മണിപ്പാല്‍ കസ്തുര്‍ബ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആല്‍ബിനെ പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും രാത്രിയോടെ ആല്ബിന് മരണത്തിന് കീഴടങ്ങുകയായിരുന്നു. സംസ്കാരം ശനിയാഴ്ച ് രാവിലെ 10.30ന് കാരിമറ്റം സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍
മാതാവ് : അനില. ഏകസഹോദരന് : റൂബി (കുവൈറ്റ്).