കൊച്ചി: പ്ലസ് ടു വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരട് മണ്ടാത്തറ റോഡ് നെടുംപറമ്പില്‍ ജോസഫിന്റെ മകള്‍ നെഹിസ്യയെ(18) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ കുട്ടി എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാരും അയല്‍വാസിയും ചേര്‍ന്ന് വാതില്‍ ചവിട്ടി പൊളിച്ചു മുറിക്കുള്ളില്‍ കയറിയപ്പോഴാണ് മരിച്ചുകിടക്കുന്നത് കണ്ടത്.
പോലീസും ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തി. വെള്ളിയാഴ്ച പതിനെട്ടാം പിറന്നാള്‍ കുട്ടി കൂട്ടുകാരെ വിളിച്ച് ആഘോഷിച്ചിരുന്നു. പഠനത്തില്‍ മിടുക്കിയായ നെഹിസ്യ കഴിഞ്ഞ പരീക്ഷയില്‍ മാര്‍ക്ക് കുറവായാതിനാല്‍ സങ്കടത്തിലായിരുന്നു. കൊലപാതകമല്ല എന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.