പറവൂര്‍: പുഴയില്‍ വീണ് കാണാതായ മൂന്ന് കുട്ടികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. പല്ലം തുരുത്ത് സ്വദേശിയായ ശ്രീവേദ (10)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. മറ്റ് രണ്ടു കുട്ടികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. വടക്കന്‍ പറവൂര്‍ മന്നം സ്വദേശിയായ അഭിനവ് (12), തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയായ ശ്രീരാഗ് (12) എന്നീ കുട്ടികളെയാണ് കണ്ടെത്താനുള്ളതാണ്. മുങ്ങല്‍ വിദഗ്ധരുടെ തിരച്ചിലിലാണ് ശ്രീവേദയുടെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരും ഫയര്‍ ഫോഴ്സും ചേര്‍ന്ന് തെരച്ചില്‍ തുടരുകയാണ്.
പറവൂര്‍ ചെറിയപല്ലന്തുരുത്ത് തട്ടുകടവ് പുഴയിലാണ് കുട്ടികളെ കാണാതായത്. ഉച്ചക്ക് ശേഷം കുളിക്കാനെത്തിയതായിരുന്നു കുട്ടികള്‍. ഇവരുടെ സൈക്കിളും തുണികളും പുഴയുടെ ഓരത്ത് ഇരിക്കുന്നത് കണ്ട് നാട്ടുകാര്‍ കുട്ടികളെ തിരയുകയായിരുന്നു. പിന്നീടാണ് കുട്ടികളെ പുഴയില്‍ കാണാതായ വിവരം വീട്ടുകാരും അറിയുന്നത്. കാണാതായ കുട്ടികളിലൊരാളുടെ വീട് തൃശൂരാണ്. അവധിക്ക് ബന്ധുവീട്ടില്‍ എത്തിയതാണ്.