കോട്ടയം: മലയാളി നഴ്സ് യുകെയില്‍ മരിച്ചു. കോട്ടയം പാമ്പാടി തേരകത്ത് ഹൗസില്‍ അനീഷ് മാണിയുടെ ഭാര്യ ടീന സൂസന് തോമസ് (37) ആണ് നിര്യാതയായത്. മക്കള്‍: എബെല്‍, ഹന്ന. അയ്മനം വില്ലേജ് ഓഫീസിന് സമീപമുള്ള മഞ്ചയില്‍ സ്റ്റോഴ്സ് (ജനസേവന കേന്ദ്രം)ഉടമ നടുവത്തടിയില് തോമസ് എബ്രഹാമിന്റെ മകളാണ് കേംബ്രിജില്‍ മരമപ്പെട്ടത്.
കേംബ്രിജ് ആഡംബ്രൂക്ക് എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്നു. കാന്‍സര്‍ രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.2020ലാണ് യുകെയില്‍ എത്തുന്നത്. തുടര്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചാല്‍ മൃതദേഹം നാട്ടില്‍ എത്തിക്കും.
കേംബ്രിജില്‍ സെന്റ് ഇഗ്നേഷ്യസ് ഏലിയാസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയിലെ ഇടവകാംഗങ്ങള്‍ ആണ് ടീനയും കുടുംബവും.