പത്തനംതിട്ട: മല്ലപ്പള്ളിയില്‍ വൃദ്ധ ദമ്പതികളെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടാങ്ങല്‍ പഞ്ചായത്ത് കൊച്ചെരപ്പിന് സമീപം ചൗളിത്താനത്ത് വീട്ടില്‍ വര്‍ഗീസ് (78), ശാന്തമ്മ (74) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് അപകടം.വര്‍ഗീസിന്റെ മൃതദേഹം പുറത്തെ കുളിമുറിയിലും അന്നമ്മയുടേത് വീടിനുള്ളിലുമായിരുന്നു. അടുക്കളയില്‍ ഗ്യാസ് സിലിണ്ടര്‍ തുറന്നുവച്ച നിലയില്‍ കണ്ടെത്തി. ഇരുവരും തനിച്ചാണ് ഇവിടെ താമസിച്ചിരുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.കീഴ്വായ്പൂര് പോലീസ് സ്റ്റേഷന് പരിധിയിലാണ് പ്രദേശം.
Home Death വൃദ്ധദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍; ഒരാളുടെ മൃതദേഹം പുറത്തെ കുളിമുറിയില്‍, ദുരൂഹത