മൂവാറ്റുപുഴ : മൂവാറ്റുപുഴയിലെ ആദ്യകാല വ്യാപാരി ഈസ്റ്റ് വാഴപ്പിള്ളി തോട്ടത്തില്‍ റ്റി.യു. കുഞ്ഞച്ചന് (90) അന്തരിച്ചു. തോട്ടത്തില്‍ വാച്ച് കമ്പനി, തോട്ടത്തില്‍ ഫാഷന്‍ ജ്വല്ലറി എന്നിവയുടെ സ്ഥാപകനായിരുന്നു. ഭാര്യ : നടുതോട്ടത്തില്‍ എല്‍സി. സംസ്കാരം വെള്ളിയാഴ്ച രണ്ടിന് നിരപ്പ് സെന്റ് മാക്സിമില്യണ്‍ കോള്‍ബെ പള്ളിയില്‍. മക്കള്‍ : ബീന സെബി, ബിനോയ് വി. തോട്ടം, ബിജു വി. തോട്ടം. മരുമക്കള്‍ : സെബി ചിറക്കല്‍ ലൈറ്റ് ഹൗസ് അങ്കമാലി, ടീന ബിനോയ് കരിങ്ങട ചങ്ങനാശ്ശേരി, ജോവിയല്‍ ബിജു മേനാച്ചേരി പാലക്കാട്. തോട്ടത്തില്‍ ജോവിയല്‍ കളക്ഷന്‍സ്, തോട്ടത്തില്‍ മൂവാറ്റുപുഴ ഫോറെക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവ മറ്റ് സ്ഥാപനങ്ങളാണ്.