വയനാട്: മാനന്തവാടിയില്‍ വീണ്ടും കാട്ടാന ആക്രമണം. കര്‍ണാടക വനംവകുപ്പ് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച മോഴയാനയാണ് ജനവാസമേഖമേഖലയില് ഇറങ്ങിയത്.ആനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പടമല പനച്ചിയില്‍ അജിയാണ് മരിച്ചത്. വീടിന്റെ മതില് തകര്‍ത്ത് അകത്തുകയറിയ ശേഷമാണ് മുറ്റത്തുനിന്ന ഇയാളെ ആന ആക്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടനെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പുലര്‍ച്ചെ നാലരയോടെയാണ് ആന ജനവാസമേഖലയില്‍ എത്തിയത്. ആദ്യം കൊയിലേരി-താന്നിക്കല്‍ പരിസരത്താണ് ആന നിലയുറപ്പിച്ചിരുന്നത്. നിലവില്‍ പടമല ഭാഗത്താണ് ആന ഉള്ളത്.
നേരത്തെ റേഡിയോ കോളര്‍ ഘടിപ്പിച്ച തണ്ണീര്ക്കൊമ്ബന് ഇറങ്ങിയ പ്രദേശത്തിന് അടുത്താണ് ഈ ആനയും നിലയുറപ്പിച്ചിരിക്കുന്നത്. വനംവകുപ്പ് സംഘമെത്തി ആനയെ തുരത്താനുള്ള ശ്രമം തുടരുകയാണ്.