കോട്ടയം: ബാങ്ക് ജപ്തി നടപടികള്‍ തുടങ്ങിയതിന് പിന്നാലെ ഗൃഹനാഥന് ജീവനൊടുക്കി. വൈക്കത്തിനടുത്ത് തലയാഴത്താണ് വാക്കേത്തറ സ്വദേശി കാര്ത്തികേയന് (61) ആണ് മരിച്ചത്. തോട്ടകം സഹകരണ ബാങ്കില്‍ കാര്ത്തികേയന് 17 ലക്ഷം രൂപയുടെ വായ്പാ കുടിശിക ഉണ്ടായിരുന്നു. 2014 ല്‍ എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ബാങ്ക് ഇന്ന് രാവിലെ കാര്‍ത്തികേയന്റെ വീടും സ്ഥലവും അളന്നു. ബാങ്ക് ഉദ്യോഗസ്ഥര്‍ മടങ്ങിയതിനു പിന്നാലെയായിരുന്നു കാര്‍ത്തികേയന്റെ ആത്മഹത്യ. ബാങ്ക് സമ്മര്‍ദ്ദമാണ് മരണ കാരണമെന്ന് കുടുംബം ആരോപിച്ചു. ആത്മഹത്യയുടെ കാരണം പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.
ബാങ്ക് ജപ്തി നടപടികള്‍ തുടങ്ങിയതിന് പിന്നാലെ വൈക്കത്ത് ഗൃഹനാഥന് ജീവനൊടുക്കി
by രാഷ്ട്രദീപം
by രാഷ്ട്രദീപം