പാലക്കാട്: ഒറ്റപ്പാലത്ത് റെയില്‍വേ ട്രാക്കില്‍ രണ്ട് പേര് മരിച്ച നിലയില്‍. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രാക്കിലാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്.അതിഥി തൊഴിലാളികളാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ചൊവ്വാഴ്ച ചോറോട്ടൂരിലാണ് സംഭവം. യാത്രക്കിടെ ട്രെയിനില്‍ നിന്ന് വീണ് മരിച്ചതാകാമെന്നാണ് പോലീസ് നിഗമനം. രണ്ട് പേരും പുരുഷന്മാരാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. ഇവരെ തിരിച്ചറിയനുള്ള ശ്രമത്തിലാണ് പോലീസ്. തുടര്‍ നടപടികള്‍ക്കായി മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.