പാലക്കാട് :ടൈംസ്ഓഫ് ഇന്ത്യ പാലക്കാട് ബ്യൂറോചീഫ് ജി.പ്രഭാകരന് 70) വാഹനാപകടത്തില്‍ മരണമടഞ്ഞു. ശനിയാഴ്ച രാത്രി ഒന്‍പത് മണിയോടെ ഒലവക്കോട് സയ്ജംഗ്ഷനിലായിരുന്നു അപകടം. പ്രഭാകരന് സഞ്ചരിച്ച സ്കൂട്ടറില്‍ ലോറി ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ പ്രഭാകരനെ പൊലീസും നാട്ടുകാരും ചേര്‍ന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ ആയില്ല. തിരുവനന്തപുരം കഴക്കൂട്ടത്തു നടക്കുന്ന കെ ജെ യു സംസ്ഥാന കമ്മറ്റിയില്‍ പങ്കെടുക്കുന്നതിനായി വീട്ടില്‍നിന്നും ഒലവക്കോട് റെയില്‍വേ സ്റ്റേഷനിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
ദ ഹിന്ദു മുന്‍ പാലക്കാട് സ്പെഷല്‍ കറസ്പോണ്ടന്റും ഇന്ത്യന്‍ ജേണലിസ്റ്റ് യൂണിയന് വൈസ് പ്രസിഡന്റുമാണ്. കേരള ജേര്‍ണലിസ്റ്റ് യൂണിയന് സ്ഥാപക നേതാക്കളില്‍ ഒരാളും മുന്‍ സംസ്ഥാന പ്രസിഡന്റുമാണ്. കൊല്ലം കൊട്ടാരക്കാര സ്വദേശിയായ പ്രഭാകരന് ഏറെക്കാലമായി പാലക്കാടാണ് താമസം.
45വര്‍ഷത്തോളം പാലക്കാട് ഹിന്ദു ദിനപത്രത്തിന്റെ റിപ്പോര്‍ട്ടറായിരുന്നു. വിരമിച്ച ശേഷം ടൈംസ് ഓഫ് ഇന്ത്യാ പത്രത്തിന്റെ ലേഖകനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഭാര്യ: വാസന്തി. മക്കള്‍: നിഷ, നീതു റാണി(ഡല്‍ഹി). മരുമകന്:പ്രഭു രാമന് സംസ്കാരം തിങ്കളാഴ്ച രാവിലെ.