ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന വീർഭദ്രാ സിംഗ് അന്തരിച്ചു. 87 വയസ്സായിരുന്നു. ആരോഗ്യനില മോശമാവുകയാതിനെ തുടർന്ന് ആശുപത്രിയിൽ പ്രേവേശിപ്പിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ 3:40 ന് ഹൃദയാഘാതത്തെ തുടർന്ന് ആയിരുന്നു അന്ത്യം.
വീർഭദ്രാ സിംഗ് ആറ് തവണ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായിട്ടുണ്ട്. ഒൻപത് തവണ എംഎൽഎയും, അഞ്ച് തവണ എംപിയുമായിരുന്നു അദ്ദേഹം. കേന്ദ്ര മന്ത്രിസഭയിൽ എംഎസ്എംഇ മന്ത്രിയായും ടൂറിസം സഹമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. മുൻ എംപി പ്രിഭ സിംഗ് ഭാര്യ. എംഎൽഎയായ വിക്രമാദിത്യ ഷിംല ആണ് മകൻ.