തൃശൂര്‍: പുന്നയൂര്‍ക്കുളം അകലാട് മൂന്നയിനിയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ സ്കൂട്ടര്‍ ഇടിച്ച് ഹോട്ടല്‍ തൊഴിലാളി മരിച്ചു.അകലാട് അഞ്ചാംകല്ല് പെരുമ്പുള്ളി മുസ്തഫ എന്ന മുത്തു(49)ആണ് മരിച്ചത്.
രാവിലെ ആറുമണിയോടെ അകലാട് താഹപള്ളി റോഡ് പരിസരത്താണ് സംഭവം. ദേശീയപാത 66ല്‍ പൊന്നാനി ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി റോഡരികില്‍ നിര്‍ത്തി ഡ്രൈവറും സഹായിയും പുറത്തിറങ്ങിയതായിരുന്നു. ഈ സമയത്ത് അകലാട് നിന്ന് മന്നലാംകുന്നിലേക്ക് പോകുകയായിരുന്ന മുസ്തഫ സഞ്ചരിച്ച സ്കൂട്ടര്‍ ലോറിക്കു പിന്നില്‍ ഇടിക്കുകയായിരുന്നു.