മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം കാടേരി മുഹമ്മദ് മുസ്ലിയാര് അന്തരിച്ചു. മലപ്പുറം ആലത്തൂര്‍പ്പടി സ്വദേശിയാണ്. കഴിഞ്ഞ കുറച്ചു കാലങ്ങളായി ചികിത്സയിലായിരുന്നു. വൈകിട്ട് 04.30 ന് ആലത്തൂര്‍പ്പടി ജുമാമസ്ജിദില്‍ ഖബറടക്കം നടത്തും.
മേല്‍മുറി, ഇരുമ്പുഴി, ചെമ്മങ്കടവ്, കോങ്കയം, രണ്ടത്താണി കിഴക്കേപുരം എന്നിവിടങ്ങളിലെ ദര്‍സ് പഠനം നടത്തിയിരുന്നു. വെല്ലൂര്‍ ബാഖിയാത്തില്‍ നിന്നാണ് കാടേരി മുഹമ്മദ് മുസ്ലിയാര് ബാഖവി ബിരുദം നേടിയത്. 33 വര്‍ഷമായി ഇരുമ്പുചോല ജുമാ മസ്ജിദില്‍ മുദരിസായി സേവനം ചെയ്തിരുന്നു. മങ്കട പള്ളിപ്പുറം, മലപ്പുറം ചെമ്മങ്കടവ് എന്നിവിടങ്ങളിലെ ഖാസിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.