പാലക്കാട്: ഷൊര്‍ണൂര്‍ കവളപ്പാറയില്‍ ഗ്യാസില്‍നിന്ന് തീപടര്‍ന്ന് സഹോദരിമാര്‍ മരിച്ചു. കവളപ്പാറ നീലാമലകുന്ന് സ്വദേശികളായ തങ്കം, പത്മിനി എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തി. സംഭവം നടന്ന ഉടന്‍ ഒരു യുവാവ് വീടിന് പുറത്തേക്ക് ഇറങ്ങി ഓടിയിരുന്നു. ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.
പട്ടാമ്പി സ്വദേശിയായ യുവാവിനേയാണ് നാട്ടുകാര്‍ പിടികൂടിയതെന്നാണ് വിവരം. ഇയാളുടെ ശരീരത്തില്‍ മുറിവുകളും പൊള്ളലേറ്റ പാടുകളുമുണ്ട്. എന്നാൽ
താനൊരു വഴിയാത്രക്കരനാണെന്നും സഹോദരിമാര്‍ ഗ്യാസ് സിലിണ്ടര്‍ ഓണ്‍ ചെയ്ത് വഴക്കുകൂടുകയും ജീവനൊടുക്കാന്‍ ശ്രമിക്കുന്നതും കണ്ടപ്പോള്‍ തടയാന്‍ വേണ്ടിയാണ് വീട്ടിലേക്ക് പോയതെന്നാണ് ഇയാള്‍ നാട്ടുകാരോട് പറഞ്ഞത്. ഇയാളെ പോലീസ് കൂടുതല്‍ ചോദ്യംചെയ്ത് വരികയാണ്.
അപകടസമയത്ത് വീടിനുള്ളില്‍ പൂര്‍ണമായും തീപടര്‍ന്നതിനാല്‍ നാട്ടുകാര്‍ക്ക് അകത്തേക്ക് കടക്കാന്‍ കഴിഞ്ഞിരുന്നില്ല. ഫയര്‍ഫോഴ്സ് എത്തി തീയണച്ച് വീടിനുള്ളിലേക്ക് പ്രവേശിച്ചപ്പോള്‍ ഇരുവരുടെയും മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
Content Highlights: fire from gas cylinder, two died at shoranur