കോഴിക്കോട്: കക്കയത്ത് കാട്ടുപോത്തിന്റെ കുത്തേറ്റ് മരിച്ച ഏബ്രഹാമിന്റെ മൃതദേഹം വീട്ടിലെത്തിച്ചു സംസ്്ക്കാരം നടത്തി.കക്കയം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലായിരുന്നു സംസ്ക്കാരം.താമരശേരി രൂപതാ ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ സംസ്കാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കി.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഏബ്രഹാം കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. രണ്ട് ദിവസം നീണ്ട പ്രതിഷേധത്തിനൊടുവില്‍ ഇന്നാണ് മൃതദേഹം ഇന്‍ക്വസ്റ്റ്, പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി വിട്ടുനല്‍കിയത്. നഷ്ടപരിഹാരമായ പത്ത് ലക്ഷം രൂപ ഉടന്‍ കൈമാറുന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് ഉറപ്പ് ലഭിച്ചതോടെയാണ് മൃതദേഹം വിട്ടുനല്‍കാന്‍ ബന്ധുക്കളും നാട്ടുകാരും തയാറായത്.