മലപ്പുറത്ത് പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു. മരിച്ചത് തലക്കടത്തുര്‍ സ്വദേശി അസീസ്(42) മകള്‍ മകള്‍ അജ്വ മര്‍വ (10) എന്നിവരാണ്. മലപ്പുറം താനൂര്‍ റയില്‍വേ സ്റ്റേഷന് സമീപം ഇന്നലെ രാത്രിയിലാണ് അപകടം നടന്നത്. ബന്ധുവീട്ടിലെ ചടങ്ങില്‍ പങ്കടുക്കാന്‍ പോകും വഴിയായിരുന്നു അപകടം.
മംഗലാപുരത്ത് നിന്നും ചെന്നൈയിലേക്ക് പോകുന്ന ട്രെയിന്‍ തട്ടിയാണ് അപകടം സംഭവിച്ചത്. അസീസിന്റെ മൃതശരീരത്തിന്റെ ഭാഗങ്ങള്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ ട്രെയിനില്‍ കുടുങ്ങികിടന്ന നിലയിലാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ താനൂലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.