മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും നിലവില്‍ ഭരണസമിതി അംഗവും മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിയുമായിരുന്ന എപി ഉണ്ണികൃഷ്ണന് അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. മൃതദേഹം ഇന്ന് 3മണി മുതല്‍ 4മണി വരെ മലപ്പുറം ജില്ലാ പഞ്ചായത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ശേഷം കണ്ണമംഗലം എരണിപ്പടിയിലെ വീട്ടിലേക്ക് കൊണ്ടു പോകും. നാളെയാണ് സംസ്കാര ചടങ്ങുകള്‍.
ഉജ്ജ്വല പ്രഭാഷകന്‍ ആയിരുന്നു ഉണ്ണികൃഷ്ണന്. എന്നും ലീഗ് രാഷ്ട്രീയത്തെയും പാണക്കാടിനെയും നെഞ്ചോട് ചേര്‍ത്ത് വെച്ചായിരുന്നു ഉണ്ണികൃഷ്ണന്റെ പ്രവര്‍ത്തനം. പാണക്കാട്ടെ തങ്ങളെ അറസ്റ്റ് ചെയ്യണമെന്ന സിപിഎം നേതാവിന്റെ പ്രസ്ഥാവനയക്ക് ഉണ്ണികൃഷണന്റ മറുപടി ഇങ്ങനെയായിരുന്നു.
പാണക്കാട്ടെ തങ്ങളെ അറസ്റ്റ് ചെയ്യണമെങ്കില്‍, ആദ്യം പോലീസ് ജീപ്പിന്റെ ടയര്‍ ഈ ഉണ്ണികൃഷ്ണന്റെ നെഞ്ചിലൂടെ കയറ്റേണ്ടി വരും.