തിരുവനന്തപുരം: ചലച്ചിത്ര പ്രവര്‍ത്തകനും ഗായകനും കലാ സാംസ്കാരിക സംഘാടകനുമായ കെ എസ് ബൈജു പണിക്കര്‍ അന്തരിച്ചു. 59 വയസ്സായിരുന്നു.ഹൃദയാഘാതത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.ഒരു മെയ് മാസപ്പുലരിയില്‍ എന്ന സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാളാണ്. മലയാള ടെലിവിഷന്റെ ആദ്യകാലത്ത് നിരവധി സ്വതന്ത്ര ടെലിവിഷൻ പരിപാടികളുടെയും നിര്‍മ്മാതാവായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഗോവ- തിരുവനന്തപുരം ചലച്ചിത്ര മേളകളിലെ നിറസാന്നിധ്യമാണ്. നിരവധി കലാ- സൗഹൃദ സംഘങ്ങളുടെ സാരഥിയായിരുന്നു. വെള്ളറട വിപിഎം ഹയര്‍ സെക്കന്ററി സ്ക്കൂള് മാനേജരും എയ്ഡഡ് സ്കൂള്‍ മാനേജര്‍സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റുമാണ്.
ഭാര്യ : ബിന്ദു കെആര്‍, മക്കള്‍: ജഗൻ ബി പണിക്കര്‍, അനാമിക ബി പണിക്കര്‍. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 ന് തിരുവനന്തപുരം ശാന്തി കവാടത്തില്‍ നടക്കും.