തിരുവനന്തപുരം :മലയിന്‍കീഴില്‍ നാലു വയസ്സുകാരന് മരിച്ചത് ഭക്ഷ്യവിഷബാധ മൂലമെന്ന് ആരോപണം. മലയില്‍കീഴ് പ്ലാങ്ങാട്ടുമുകള്‍ സ്വദേശി അനിരുദ്ധ് ആണ് മരിച്ചത്. ഷവര്‍മ കഴിച്ചതിനെ തുടര്‍ന്നുണ്ടായ ശാരീരിക അസ്വസ്ഥതകളാണ് മരണകാരണമെന്ന് ബന്ധുക്കള്‍ പൊലീസിന് മൊഴി നല്കി.
ഗോവ യാത്രയ്ക്കിടെ ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് കുട്ടിക്ക് ശാരീരികാസ്വസ്ഥത ഉണ്ടായെന്നു ബന്ധുക്കള്‍ പറയുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മലയിന്‍കീഴ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.