പേന തലയിൽ തറച്ചുകയറി അഞ്ച് വയസുകാരി മരിച്ചു. ഭദ്രാദ്രി കോതഗുഡെം ജില്ലയിലാണ് സംഭവം. യു.കെ.ജി വിദ്യാർഥിനിയായ റിയാൻഷിക ആണ് മരിച്ചത്.ജൂലൈ 1-നായിരുന്നു സംഭവം. കട്ടിലിൽ ഇരുന്ന് എഴുതുന്നതിനിടെ കുട്ടി താഴെ വീഴുകയും കയ്യിലുണ്ടായിരുന്ന പേന ചെവിക്ക് മുകളിലായി തറച്ചുകയറുകയുമായിരുന്നു.
ചെവിക്ക് മുകളിലായായിരുന്നു പേന തറച്ചുകയറിയത്. പേനയുടെ പകുതിയും തലയിലേക്ക് കയറിയതായാണ് റിപ്പോർട്ട്. മാതാപിതാക്കൾ ചേർന്ന് കുട്ടിയെ ആശുപത്രിയിലെത്തിക്കുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു. ബുധനാഴ്ച ചികിത്സയിലിരിക്കെ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. ശസ്ത്രക്രിയ ചെയ്ത ഭാഗത്തുണ്ടായ അണുബാധയാണ് മരണത്തിന് കാരണമെന്നാണ് നിഗമനം.