അടിമാലി: ഇടുക്കി അടിമാലിയിൽ വ്യദ്ധയെ കാട്ടാന ചവിട്ടിക്കൊന്നു. അടി മാലി പഞ്ചായത്തിലെ കാഞ്ഞിരവേലി മുണ്ടോന്‍ ഇന്ദിര രാമകൃഷ്ണന് (65) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം. പുരയിടത്തിലെത്തിയ കാട്ടാനയെ തുരത്തുന്നതിനിടെ കാട്ടാന ഇന്ദിരയുടെ നേരെ തിരിയുകയും ഇവരെ ആക്രമിക്കുകയും ആയിരുന്നു.
കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.