തൃശൂർ കൊരട്ടിയിൽ നിന്ന് കാണാതായ ദമ്പതികളെ തമിഴ്നാട്ടിലെ വേളാങ്കണ്ണിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊരട്ടി തിരുമുടിക്കുന്ന് മുടപ്പുഴ ഡാം സ്വദേശികളായ ആന്റോ (34), ഭാര്യ ജിസ്സു (29) എന്നിവരാണ് മരിച്ചത്.വിഷം കുത്തിവെച്ചാണ് ഇരുവരും മരിച്ചതെന്ന വിവരമാണ് ലഭിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇരുവര്‍ക്കും മക്കളില്ല.
ജൂൺ 22 നാണ് ഇരുവരെ കാണാതായത്. വേളാങ്കണ്ണിയിൽ എത്തിയ ദമ്പതികൾ അവിടെ ലോഡ്ജ് എടുത്ത് താമസിക്കുകയായിരുന്നു. ഇവർക്കായി അന്വേഷണം നടക്കുന്നതിനിടെയാണ് വേളാങ്കണ്ണിയിൽ ആന്റോ ജീവനൊടുക്കിയെന്ന വിവരം ലഭിക്കുന്നത്.പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ യഥാർഥ മരണകാരണം വ്യക്തമാകൂ. മരണത്തിലേക്ക് നയിക്കാനുള്ള കാരണങ്ങൾ എന്തെങ്കിലും ഉണ്ടായിരുന്നതായി ബന്ധുക്കൾക്കും അറിവില്ല.