ബര്‍ലിന്‍: കോട്ടയം സ്വദേശിയായ മലയാളി വിദ്യാര്‍ഥിനിയെ ജര്‍മനിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കീല് ക്രിസ്റ്റ്യന്‍ ആല്‍ബ്റെഷ്ട് യൂനിവേഴ്സിറ്റിയില്‍ ബയോമെഡിക്കല്‍ വിഭാഗത്തില്‍ മെഡിക്കല്‍ ലൈഫ് സയന്‍സില്‍ പഠിക്കുന്ന നിതിക ബെന്നി (22) ആണ് സ്റ്റുഡന്റ്സ് ഹോസ്റ്റലിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടയം കടുത്തുരുത്തി അപ്പാഞ്ചിറ സ്വദേശിനിയാണ് നിതിക.
പെൺകുട്ടിയെ പുറത്തുകാണാതിരുന്നതിനെ തുടര്‍ന്ന് മലയാളി സുഹൃത്തുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് ഹോസ്റ്റലിലെ മുറിയിലെ കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ എമര്‍ജന്‍സി വിഭാഗത്തിലെ ഡോക്ടറെ അറിയിക്കുകയും തുടര്‍ന്ന് പൊലീസ് എത്തി തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
വിഷം ഉള്ളില്‍ച്ചെന്നു മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച രാത്രി മരിച്ചിരിക്കാമെന്നാണ് കരുതുന്നത്. ആത്മഹത്യ കുറിപ്പ് വ്യാഴാഴ്ച ഉച്ചയോടുകൂടി കിട്ടത്തക്ക രീതിയില്‍ കൂട്ടുകാര്‍ക്ക് ഷെയര്‍ ചെയ്തിട്ടാണ് ആത്മഹത്യ ചെയുകയായിരുന്നു എന്നും വിവരമുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാലേ മരണ കാരണം സ്ഥിരീകരിക്കാനാവു. നിതിക ആറു മാസം മുമ്പാണ് ജര്‍മനിയില്‍ പഠനത്തിനായി വന്നത്.