കോഴിക്കോട്: മലാപ്പറമ്പില്‍ ഡോക്ടര്‍ ദമ്പതിമാരെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഡോ. റാം മനോഹര്‍(75) ഭാര്യ ഡോ. ശോഭ മനോഹര്‍(68) എന്നിവരാണ് മരിച്ചത്. വീട്ടില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. തായും പോലീസ് അറിയിച്ചു. തങ്ങള്‍ നിത്യരോഗികളാണെന്നും അതിനാല്‍ മകള്‍ക്കും മരുമകനും ഭാരമാകാനില്ലെന്നുമാണ് ഡോക്ടര്‍ ദമ്പതിമാരുടെ ആത്മഹത്യാക്കുറിപ്പിലുള്ളത്. അമിതമായ അളവില്‍ ഗുളിക കഴിച്ചാണ് ഇരുവരും ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം.
കോഴിക്കോട് സ്വദേശികളായ ഡോക്ടര്‍ ദമ്പതിമാര്‍ വര്‍ഷങ്ങളായി തൃശ്ശൂരിലാണ് ജോലിചെയ്തിരുന്നത്. ആറുമാസം മുമ്പാണ് ഇരുവരും തിരികെ കോഴിക്കോട്ടെത്തി മലാപ്പറമ്പ് ഹൗസിങ് കോളനിയില്‍ താമസം തുടങ്ങിയത്.
(