കോഴിക്കോട്ട് കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി മരിച്ചു. ദുബായിൽ നിന്നെത്തിയ ഷബ്നാസ് ആണ് മരിച്ചത്. 26 വയസായിരുന്നു. കൊവിഡ് പരിശോധനയ്ക്കായി ഇവരുടെ സാമ്പിളുകൾ അയച്ചിട്ടുണ്ട്. മലപ്പുറം എടപ്പാൾ സ്വദേശിയായ ഷബ്നാസ് മേയ് 20നാണ് ദുബായിൽ നിന്ന് നാട്ടിലെത്തിയത്.
അർബുദ രേഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇവരുടെ സ്രവം കൊവിഡ് പരിശോധനയ്ക്ക് അയച്ചിരുന്നെങ്കിലും പരിശോധനാ ഫലം ഇതുവരെ വന്നിട്ടില്ല. അതേസമയം, തിരുവനന്തപുരത്ത് ഇന്നലെ മരിച്ച നാലാഞ്ചിറ സ്വദേശിയായ റവ. ഫാ. കെജി വർഗീസിന് എവിടെ നിന്നാണ് കൊവിഡ് ബാധിച്ചതെന്ന് കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല.