വയനാട്: ആത്മഹത്യയ്ക്ക് ശ്രമിച്ച കര്ഷകന് ചികിത്സയിരിക്കെ മരിച്ചു. ചെന്നലോട് ഷൈജന്‍ എന്ന പുത്തന്‍പുരയില്‍ ദേവസ്യയാണ് മരിച്ചത്. തീവ്രപരിചരണത്തില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചയോടെയാണ് മരണം. കഴിഞ്ഞ ദിവസത്തെ വേനല്‍ മഴയില്‍ ദേവസ്യയുടെ അറുന്നൂറോളം വാഴകള്‍ നശിച്ചിരുന്നു. കടബാധ്യതയെ തുടര്‍ന്നാണ് ഷൈജന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ബന്ധുക്കള്‍ അറിയിച്ചു.
തിങ്കളാഴ്ച വൈകിട്ട് ഷൈജനെ കൃഷിയിടത്തില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ആദ്യം കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് മാനന്തവാടി മെഡിക്കല്‍ കോളജിലേക്കും മാറ്റി. വിവിധ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമായി ഷൈജന്‍ പതിനെട്ട് ലക്ഷത്തോളം രൂപയുടെ ബാധ്യതയുണ്ട്.കൃഷിക്കും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും വേണ്ടിയാണ് കടമെടുത്തത്.ഭാര്യയും വിദ്യാര്‍ത്ഥികളായ മൂന്ന് മക്കളും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഷൈജന്‍. കര്‍ഷകന്റെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കണമെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആവശ്യം.