ട്യൂഷന് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു പെണ്‍കുട്ടി കൂട്ട മാനഭംഗത്തിനിരയായതിനെ തുടര്‍ന്ന് ജീവനൊടുക്കി. ഉത്തര്‍ പ്രദേശിലെ മീററ്റില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.
പത്താം ക്ലാസുകാരിയെയാണ് നാല് പേര് ചേര്‍ന്ന് പീഡിപ്പിച്ചത്. വീട്ടിലെത്തിയ പെണ്‍കുട്ടി പ്രതികളുടെ പേര് എഴുതിവച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് രണ്ട് പേര്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.
തൊട്ടടുത്ത ഗ്രാമത്തിലുള്ള ലഖാന്, വികാസ് എന്നിവരും മറ്റ് രണ്ട് പേരും ചേര്‍ന്നാണ് തന്നെ പീഡിപ്പിച്ചതെന്നായിരുന്നു പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ്. ലഖാനെയും വികാസിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തിന് ശേഷം വീട്ടിലെത്തിയ പെണ്‍കുട്ടി മാതാപിതാക്കളോട് പീഡനത്തെക്കുറിച്ച് പറയുകയും തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയുമായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.